
മട്ടന്നൂർ : നിയുക്ത കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എംഎൽഎ മട്ടന്നൂരിൽ വിവിധ ഇടങ്ങളിൽ സന്ദർശിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് യുഡിഎഫ് പ്രചരണത്തിനായി അലങ്കാരങ്ങൾ ഒരുക്കുന്നതിനിടെ അപകടം പറ്റി മരണപ്പെട്ട ചാവശ്ശേരി സ്വദേശി സിനാന്റെ വീട്ടിൽ ആയിരുന്നു ആദ്യ സന്ദർശനം. വൈകുന്നേരം 5 മണിയോടെ കൊല്ലപ്പെട്ട മുൻ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡണ്ട് ശുഹൈബ് എടയന്നൂരിന്റെ വീട്ടിലും അദ്ദേഹം സന്ദർശനം നടത്തി.
നിയുക്ത കെ.പി.സിസി പ്രസിഡണ്ട് ശ്രീ സണ്ണി ജോസഫ് എംഎൽഎ ഷുഹൈബിന്റെ വീട്ടിലും കബീറിടത്തിലും എത്തി.ഇന്നലെ വൈകുന്നേരതോടെയാണ് വീട്ടിൽ എത്തി മാതാപിതാക്കളെ കണ്ടത്.
ഷുഹൈബ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചു.
ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്,ടി ഒ മോഹനൻ,സുദീപ് ജെയിംസ്,വി ആർ ഭാസ്കരൻ,ഫർസിൻ മജീദ്,ദീപേഷ് എടയന്നൂർ,ജിതിൻ കൊളപ്പ എന്നിവർ കൂടെ ഉണ്ടായിരുന്നു.



