!-- afp header code starts here -->
മട്ടന്നൂർ

നിയുക്ത കെപിസിസി പ്രസിഡണ്ടുമായി സൗഹൃദ കൂടികാഴ്ച നടത്തി പാണക്കാട് സാദിഖലി തങ്ങൾ

മട്ടന്നൂർ :  നിയുക്ത കെപിസിസി പ്രസിഡണ്ട് അഡ്വ സണ്ണി ജോസഫ് എംഎൽഎയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ്  സാദിക്കലി ശിഹാബ് തങ്ങൾ. മട്ടന്നൂർ ഹജ്ജ് ക്യാമ്പ് ഉദ്ഘാടന ചടങ്ങിൽ എത്തിയ തങ്ങൾ പത്തൊമ്പതാം മൈലിൽ വച്ച് നിയുക്ത കെപിസിസി പ്രസിഡണ്ട് അഡ്വ സണ്ണി ജോസഫ് മായി സൗഹൃദ കൂടിക്കാഴ്ച നടത്തുകയായിരുന്നു.ജാതിമതഭേദമന്യേ എല്ലാവർക്കും സ്വീകാര്യമാണ് അഡ്വ സണ്ണി ജോസഫ് എന്നും ചെറുപ്പക്കാർക്കും കഴിവുള്ളവർക്കും അവസരം നൽകിയത് കോൺഗ്രസിന് വലിയൊരു ഗുണമായി മാറും എന്നും തങ്ങൾ അഭിപ്രായപ്പെട്ടു. കോൺഗ്രസ്സും മുസ്ലിം ലീഗും തമ്മിലുള്ള ബന്ധം വളരെ ദൃഢതയാർന്നതാണെന്നും അതാണ് ഐക്യ ജനാധിപത്യ മുന്നണിയുടെ കരുത്ത് എന്നും നിയുക്ത കെപിസിസി പ്രസിഡണ്ട് അഡ്വ സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു. സൗഹൃദ സന്ദർശനത്തിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ അബ്ദുൽ കരീം ചേലേരി,ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കെ ടി സഹദുള്ള, അഡ്വ എംപി മുഹമ്മദലി, കെ പി താഹിർ, ഇബ്രാഹിം മുണ്ടേരി, മഹ്മൂദ് അള്ളാകുളം,സുദീപ് ജെയിംസ്,വി ആർ ഭാസ്കരൻ,ഫർസിൻ മജീദ് എന്നിവരും കൂടെയുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button