മട്ടന്നൂർ

കീഴല്ലൂർ അണക്കെട്ട് പമ്പിങ് നടത്താതെ ഉപയോഗശൂന്യമാകുന്നു

മട്ടന്നൂർ: കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോഴും കീഴല്ലൂർ അണക്കെട്ട് പമ്പിങ് നടത്താതെ ഉപയോഗശൂന്യമാകുന്നു. പമ്പിങ് സ്റ്റേഷന്റെ പ്രവർത്തനം നിലച്ചിട്ട് നാലു വർഷത്തോളമായതോടെ കെട്ടിടവും പരിസരവും കാടുകയറി നശിക്കുകയാണ്. തലശ്ശേരി – മാഹി നഗരങ്ങളിൽ കുടിവെള്ളമെത്തിക്കുന്ന കീഴല്ലൂർ അണക്കെട്ടിലെ പമ്പിങ് സ്റ്റേഷന്റെ പ്രവർത്തനമാണ് നിലച്ചത്. 50 വർഷം മുമ്പ് ആരംഭിച്ച പദ്ധതിയാണ് ഇപ്പോൾ ഉപയോഗശൂന്യമാകുന്നത്
1972ലാണ് തലശ്ശേരി – മാഹി നഗരങ്ങളിൽ കുടിവെള്ളമെത്തിക്കുന്നതിന് കീഴല്ലൂരിൽ അണക്കെട്ട് നിർമിച്ചത്. ആറ് ഷട്ടറുകളോടെ നിർമിച്ച അണക്കെട്ടിൽനിന്നും ദിവസവും ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് പമ്പിങ് ചെയ്തിരുന്നത്.

ഷട്ടറുകൾ അടച്ചാൽ സമീപത്തെ താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ വെള്ളം കയറുന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
വെളിയമ്പ്ര ട്രീറ്റ്‌മെന്റ് പ്ലാന്റിൽനിന്നാണ് കീഴല്ലൂരിൽനിന്ന് വെള്ളമെത്തിച്ചിരുന്ന ഭാഗങ്ങളിൽ ഇപ്പോൾ ജലവിതരണം നടത്തുന്നത്. എല്ലാ വർഷവും വേനൽക്കാലത്ത് കീഴല്ലൂർഡാമിൽനിന്നുള്ള പമ്പിങ് തടസ്സപ്പെടാറുണ്ടായിരുന്നു. പമ്പിങ് തടസ്സപ്പെടാറുണ്ടായിരുന്നു. 2022 നവംബറോടെയാണ് പമ്പിങ് നിർത്തിവെച്ചത്. നവീകരണ പ്രവൃത്തികൾ നടത്താത്തതിനാൽ പമ്പിങ്ങിനുള്ള ശേഷി കുറഞ്ഞതോടെയാണ് ഇതു നിർത്തിയത്. 1972ൽ പ്രവർത്തനം തുടങ്ങിയ കീഴല്ലൂർ അണക്കെട്ടിന്റെ സംഭരണിയുടെ ഭിത്തികളും മതിലും മറ്റും തകർന്നിരുന്നു.

ഷട്ടർ അടച്ച് ജലം സംഭരിക്കുമ്പോൾ സമീപത്തെ കൃഷിയിടങ്ങളിൽവെള്ളം കയറുന്ന പ്രശ്‌നമുണ്ടായതിനാൽ സംഭരിക്കുന്ന വെള്ളത്തിന്റെ അളവും കുറച്ചു. വലിയ തോതിൽ ചോർച്ചയുമുണ്ട്. വർഷങ്ങളായി ഒട്ടേറെ പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിച്ചിരുന്നകീഴല്ലൂർ അണക്കെട്ടും അനുബന്ധ സംവിധാനങ്ങളും നശിച്ചുകൊണ്ടിരിക്കുകയാണെന്നും ഇവ സംരക്ഷിക്കാനുള്ള നടപടികൾ അധികൃതർ കൈക്കൊള്ളണമെന്നും കുടിവെള്ളം കിട്ടാക്കനിയായി മാറിക്കൊണ്ടിരിക്കുമ്പോൾ ജലവിതരണ പദ്ധതികൾ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് നാട്ടുകാർ പറയുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button