മട്ടന്നൂർ
പവർകട്ട് വിഷയത്തിൽ SDPI മട്ടന്നൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിശീലനം സംഘടിപ്പിച്ചു

മട്ടന്നൂർ: കേരളത്തിൽ വർധിച്ചുവരുന്ന പവർകട്ട് പ്രതിസന്ധിക്കെതിരെ SDPI മട്ടന്നൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മട്ടന്നൂർ ബസ് സ്റ്റാൻഡിൽ വെച്ച് പ്രതിഷേധ പരിശീലനം സംഘടിപ്പിച്ചു. “പവർകട്ട്: സതീശൻ കേരളത്തെ നയിക്കുന്നത് 19-ാം നൂറ്റാണ്ടിലേക്കോ? യു.ഡി.എഫ് ഭരണകാലം ജീവിക്കാൻ പഠിക്കാം” എന്ന പ്രമേയത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. മട്ടന്നൂർ മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി
അഷ്‌റഫ് പാറമ്മൽ പരിപാടി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് റിയാസ് കോളാരി അധ്യക്ഷതയും മുനിസിപ്പൽ സെക്രട്ടറി സുജീർ പി പി സ്വാഗതവും നിർവഹിച്ചു. മുനിസിപ്പൽ കമ്മിറ്റി അംഗങ്ങളായ മുസമ്മിൽ, സാജിർ എന്നിവർ സംബന്ധിച്ചു.



