
മട്ടന്നൂർ : ഈ വർഷത്തെ ഹജ്ജ് കേമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനവും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർമിക്കുന്ന ഹജ്ജ്ഹൗസിന്‍റെ തറക്കല്ലിടലും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാർഗോ കോംപ്ലക്സിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
കേരളത്തിലെ ഹജ്ജ് എംബര്‍ക്കേഷന്‍ കേന്ദ്രങ്ങളായ കോഴിക്കോട്, കൊച്ചി, കണ്ണൂർ ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്.
ഹാജിമാരുടെ ബോർഡിങ് പാസ് വിതരണം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും യാത്ര രേഖകളുടെ കൈമാറൽ കെ.കെ. ശൈലജ എം.എൽ.എയും നിർവഹിച്ചു. പി.വി. അബ്ദുൽ വഹാബ്എം.പി, എം.എൽ.എമാരായ അഡ്വ.പി.ടി.എ. റഹീം, അഹമ്മദ് ദേവർ കോവിൽ, പട്ടുവം കെ.പി. അബൂബക്കർ മുസലിയാർ,ഉമ്മർ ഫൈസി മുക്കം , സുൽഫിക്കർ അലി, കെ.എൽ.പി. യൂസഫ്, ഹജ്ജ് കമ്മിറ്റി മുൻ ചെയർമാൻ സി മുഹമ്മദ് ഫൈസി, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.കെ.കെ. രത്നകുമാരി, ന്യൂനപക്ഷക്ഷേമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബി. അബ്ദുൽ നാസർ, ഹജ്ജ് കമ്മിറ്റി മലപ്പുറം ജില്ല കലക്ടറും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസറുമായ വി.ആർ. വിനോദ്, മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ. ഷാജിത്ത്, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. മിനി, കിയാൽ എം.ഡി എസ്. ദിനേശ് കുമാർ, സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗങ്ങളായ ഒ.വി.ജയഫർ, ഷംസുദ്ധീൻ അരിഞ്ചിറ, അഡ്വ. മൊയ്തീൻ കുട്ടി,മുഹമ്മദ് സക്കീർ, അഷ്ക്കർ കോറാട് എന്നിവർ സംസാരിച്ചു.
വിവിധ രാഷ്ട്രീയ നേതാക്കളായ കെ.കെ. രാഗേഷ് , കെ.ടി. ജോസ്, അഡ്വ.മാർട്ടിൻ ജോർജ് , അഡ്വ. അബ്ദുൾ കരിം ചേലേരി, , എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് സ്വാഗതവും സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും ഹജ്ജ് ക്യാമ്പ് സംഘാടക സമിതി ജനറൽ കൺവീനറുമായ പി.പി. മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.



