പോസ്റ്റ് മാറ്റാൻ ആളില്ല മരം മുറിക്കാൻ ആളുണ്ട് വിതുമ്പലോടെ മുഹമ്മദ്
മട്ടന്നൂർ : ഇരട്ടി റോഡിൽ പുതുതായി പണിത റവന്യൂ ടവറിന് സമീപത്തായി നിലനിന്നിരുന്ന തണൽമരം മുറിച്ചുമാറ്റിയ നടപടിയിൽ പ്രതിഷേധവുമായി പ്രകൃതിസ്നേഹിയും ഈ പ്രദേശത്ത് തണൽ മരങ്ങൾ വെച്ചു പിടിപ്പിച്ച് പരിപാലിക്കുകയും ചെയ്യുന്ന ചാവശ്ശേരി പറമ്പ് സ്വദേശി മുഹമ്മദ്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഈ പ്രദേശത്തെ അദ്ദേഹം നട്ടുവളർത്തിയ തണൽമരം മുറിച്ചുമാറ്റപ്പെട്ടത്. തലശ്ശേരി വളവുപാറ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് നിരവധി മരങ്ങൾ മുറിച്ചുമാറ്റപ്പെട്ടപ്പോൾ മുഹമ്മദ് ഇവിടങ്ങളിലൊക്കെ നിരവധി തണൽമരങ്ങൾ വെച്ചുപിടിപ്പിച്ച് ജനങ്ങൾക്ക് ഏറെ ആശ്വാസം നൽകിയിരുന്നു. എല്ലാ ബസ്റ്റോപ്പുകൾക്ക് സമീപവും ഇദ്ദേഹം നട്ടുവളർത്തിയ മരങ്ങൾക്കരികിൽ നിന്നാണ് യാത്രക്കാർ വേനൽചൂടിനെ തടയുന്നത്. ഇതിനിടെയാണ് മട്ടന്നൂർ റവന്യൂ ടവറിന് സമീപം നിലനിന്നിരുന്ന തണൽമരം മുറിച്ചു മാറ്റുകയും തൊട്ടടുത്തായിനിന്നിരുന്ന പോസ്റ്റ് മാറ്റാതിരിക്കുകയും ചെയ്തത്. മരം മുറിക്കാൻ പറയുന്ന അതേ തടസ്സം തന്നെയാണ് പോസ്റ്റ് നിലനിന്ന സ്ഥലത്ത് ഉണ്ടായത്. വേനൽചൂടിൽ മനുഷ്യർ പ്രയാസപ്പെടുമ്പോൾ അധികൃതർ നിസ്സാര കാരണത്താൽ തണൽ