District News

ആവേശത്തിരയിളക്കി സി.പി.എം. ബഹുജനറാലി

കണ്ണൂർ: സി.പി.എം. വിശാല ജില്ലാ കമ്മിറ്റി യോഗത്തിന്റെ ഭാഗമായി നടന്ന ബഹുജനറാലി നഗരത്തിൽ ആവേശച്ചെങ്കടലായി. വൈകീട്ട് നാലിന് കളക്ടറേറ്റ് മൈതാനത്ത്‌ തുടങ്ങുമെന്ന പ്രഖ്യാപിച്ച റാലിയിൽ അണിനിരക്കാൻ മൂന്നുമണിയോടെതന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ജനങ്ങൾ പ്രവഹിച്ചു. തുടങ്ങാൻ നിശ്ചയിച്ച സമയമായപ്പോഴേക്കുംമൈതാനവും നഗരവും പ്രവർത്തകരാൽ നിറഞ്ഞുകവിഞ്ഞു. ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിൽ സി.പി.എമ്മിന്റെ പ്രസക്തി വർധിച്ചുവരികയാണെന്ന് റാലി ഉദ്ഘാടനം ചെയ്തപൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞു
ജനാധിപത്യം തുടരണമെന്ന് ആഗ്രഹമില്ലാത്തൊരു കൂട്ടർ നേതൃത്വം കൊടുക്കുന്ന സർക്കാരാണ് രാജ്യത്തുള്ളതെന്നും പിണറായി പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മിഷനെ തങ്ങളുടെ ചൊൽപ്പടിക്ക് നിർത്താൻ സൂത്രവിദ്യയുടെ ഭാഗമായാണ് ഗ്യാനേഷ് കുമാർ എന്ന മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ വന്നത്. അദ്ദേഹം ജനാധിപത്യവിരുദ്ധമായ നിലപാടുകൾ സ്വീകരിച്ചുഅതിനെതിരേ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭത്തിൽ സുപ്രധാന പങ്ക് സി.പി.എമ്മിന് വഹിക്കാൻ കഴിഞ്ഞുവെന്ന് എല്ലാവരും സമ്മതിക്കും. സി.പി.എം. ജനറൽ സെക്രട്ടറി എം.എ.ബേബിയാണ് രാജ്യത്തെ എല്ലാ ജനാധിപത്യപാർട്ടികളെയും ഒന്നിച്ച് അണിനിരത്താൻ ശ്രമിച്ചത്. പ്രക്ഷോഭത്തിൽ സുപ്രധാനമായ പങ്ക് സി.പി.എമ്മും ഇടതുപക്ഷവും വഹിച്ചു. ഇനി വരാൻപോകുന്നതും തീക്ഷ്ണമായ പ്രക്ഷോഭനാളുകളാണ്. ഒരു ജന്തർ മന്തർ അടച്ചാൽ ആയിരക്കണക്കിന് ജന്തർ മന്തർ ഉയർന്നുവരുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് അധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.വി. ജയരാജൻ, പി. ജയരാജൻ,സംസ്ഥാനസമിതി അംഗം എം. പ്രകാശൻ എന്നിവർ സംസാരിച്ചു.

മുതിർന്ന നേതാവ് പാട്യം രാജൻ, സംസ്ഥാനസമിതി അംഗങ്ങളായ ടി.വി. രാജേഷ്, എൻ. ചന്ദ്രൻ, എ.എൻ. ഷംസീർ,പി. ശശി, വത്സൻ പനോളി, എൻ. സുകന്യ, വി.കെ. സനോജ് എം.എൽ.എ., എം. വിജിൻ എം.എൽ.എ., പി.എസ്. സഞ്ജീവ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ തുടങ്ങിയവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button