kannur

MSF സീറ്റ് പിടിച്ചെടുത്തതിൽ തർക്കം; മാടായി കോളേജിൽ KSU-MSF പ്രവര്‍ത്തകര്‍ തമ്മിൽ കയ്യാങ്കളി

കണ്ണൂര്‍: കണ്ണൂര്‍ മാടായി കോളേജില്‍ കെഎസ്‌യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. എംഎസ്എഫ് സീറ്റ് പിടിച്ചെടുത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു.


വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത്. മാടായി കോളേജിൽ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ്‌യുവും എംഎസ്എഫും ഒറ്റയ്‌ക്കൊറ്റയ്ക്കായിരുന്നു മത്സരിച്ചത്. ഇത്തവണ എംഎസ്എഫ് ഒരു സീറ്റ് പിടിച്ചെടുത്തു. ഇതിൻ്റെ ആഹ്ളാദ പ്രകടനത്തിനിടെ എംഎസ്എഫിനെതിരെ കെഎസ്‌യു തിരിയുകയായിരുന്നു.
കോളേജിന് മുന്നില്‍ അടുത്തടുത്ത് നിന്നായിരുന്നു കെഎസ്‌യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ വിജയം ആഘോഷിച്ചത്.

ഇതിനിടെ രണ്ട് കൂട്ടരും അടുത്തടുത്ത് വരികയും പരസ്പം തര്‍ക്കത്തിലേര്‍പ്പെടുകയുമായിരുന്നു. സ്ഥലത്തുണ്ടായിരുന്ന മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും മുതിര്‍ന്ന നേതാക്കളും പൊലീസും ഇടപെട്ടാണ് പ്രശ്‌നത്തിന് താത്ക്കാലിക പരിഹാരം കണ്ടത്. നേതാക്കളും പൊലീസും ഇടപെട്ടതോടെ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button