പി.ഡബ്ല്യു.ഡി നിർമ്മാണ സാമഗ്രികൾ ലേലം ചെയ്യാതെ സ്വകാര്യ വ്യക്തിക്ക് നൽകിയതായി ആക്ഷേപം: യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു
കൂടാളി : ആയിപ്പുഴ പി.ഡബ്ല്യു.ഡി ഓഫീസ് പരിസരത്ത് സൂക്ഷിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ ലേലം ചെയ്യാതെ മറച്ചു വിറ്റതായി പരാതി.ഒഴിവ് ദിവസമായ ഇന്ന് ക്ലർക്കിന്റെ നേതൃത്വത്തിൽ കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരമറിയിച്ചതിനനുസരിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തുകയും പ്രതിഷേധിക്കുകയും ചെയ്തു. ദിവസങ്ങൾക്കു മുമ്പ് പ്രദേശവാസി നിർമ്മാണ സാമഗ്രികളുടെ വിനിമയത്തെക്കുറിച്ച് ചോദിച്ചപ്പോൾ പോലും ലേല നടപടിയെ കുറിച്ചുള്ള യാതൊരു വിവരവും ഓഫീസിൽ നിന്നും പറഞ്ഞിരുന്നില്ല.
ലേലം ചെയ്യാതെ സ്വകാര്യ വ്യക്തിക്ക് കൈമാറിയിട്ട് കൃത്രിമമായി ലേല നടപടികളുടെ രേഖകൾ ഉദ്യോഗസ്ഥർ ഉണ്ടാക്കിയേക്കാമെന്ന് നാട്ടുകാർ ആരോപിച്ചു.നോട്ടീസ് ബോർഡിൽ അറിയിപ്പ് നൽകിയിട്ട് മാത്രമേ ഇത്തരം കാര്യങ്ങൾ ചെയ്യാൻ പാടുള്ളൂ എന്ന നിയമം ഇവിടെ പാലിക്കപ്പെട്ടില്ല എന്നത് തന്നെ തട്ടിപ്പ് നടന്നതിന് ഉദാഹരണമാണെന്നും വിഷയത്തിൽ മേൽ ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോൺഗ്രസിന്റെ മട്ടന്നൂർ ബ്ലോക്ക് പ്രസിഡണ്ട് ജിതിൻ കൊളപ്പ ആരോപിച്ചു.യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സുനിത്ത്, യൂത്ത് കോൺഗ്രസ് കൂടാളി മണ്ഡലം വൈസ് പ്രസിഡണ്ട് അക്ഷയ് ബാലചന്ദ്രൻ, യൂത്ത് കോൺഗ്രസ് കൂടാളി മണ്ഡലം സെക്രട്ടറി സിറാജുദ്ദീൻ കൂരാരി, ആദർശ്,രഹനാസ്, ഷംസീർ.വി,അയൂബ്,സഫീർ സി.സി,മഹറൂഫ്,ശിഹാബ്, കബീർ തുടങ്ങിയവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.