മട്ടന്നൂർ നഗരസഭ ടൗൺ വാർഡ് ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ്
മട്ടന്നൂർ നഗരസഭ ടൗൺ വാർഡ് ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ്. കൗൺസിലറായിരുന്ന
കെ.വി. പ്രശാന്തിൻ്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
യു.ഡി.എഫ്. സ്ഥാനാർഥിയായി കെ. വി. ജയചന്ദ്രൻ, എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥിയായി അമൽ മണി,ബി.ജെ.പി. സ്ഥാനാർഥിയായി എ.മധുസൂദനൻ എന്നിവരാണ് മത്സര രംഗത്തുള്ളത്. കഴിഞ്ഞ തവണ കോൺഗ്രസിലെ കെ.വി. പ്രശാന്ത് 12 വോട്ടിനായിരുന്നു വിജയിച്ചത്. രണ്ടാം സ്ഥാനത്ത് ബി.ജെ.പി.യാണ് വന്നത്.
പരസ്യ പ്രചാരണത്തിന്റെ സമാപന ദിവസം
യു.ഡി.എഫും ബി.ജെ.പിയും റാലികൾ നടത്തി.എൽ.ഡി.എഫ്. തിങ്കളാഴ്ച റോഡ് ഷോ നടത്തിയിരുന്നു.വീടുകൾ കയറി അവസാനവട്ട പ്രചാരണത്തിന്റെ തിരക്കിലാണ് സ്ഥാനാർഥികളും പ്രവർത്തകരും.
ശ്രീശങ്കര വിദ്യാപീഠം സ്കൂളിൽ വെച്ചാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ വെള്ളിയാഴ്ച രാവിലെ മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.വോട്ടെടുപ്പ് ദിവസം വാർഡിലെ സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കും.