
ആറളം ഫാമില്‍ ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ നടക്കുന്ന ആനമതില്‍ നിര്‍മ്മാണം ഡിസംബറോടെ പൂര്‍ത്തിയാക്കാനും മേല്‍നോട്ട ചുമതല പൊതുമരാമത്ത് വകുപ്പ് ബില്‍ഡിങ് വിഭാഗം വിലയിരുത്താനും യോഗം നിര്‍ദ്ദേശം നല്‍കി. ആനമതില്‍ നിര്‍മ്മാണം സാധ്യമല്ലാത്ത പ്രദേശങ്ങളില്‍ ശക്തമായ മറ്റു പ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.
അടിക്കാട് വെട്ടുന്നതിന്റെയും വിസ്ത ക്ലിയറന്‍സിന്റെയും പുരോഗതി യോഗം വിലയിരുത്തി. ആറളം ഫാമിലെ പുനരധിവാസം പ്രദേശവാസികളുടെ കൂടി അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ആറളം ഫാമിന് ചുറ്റും പ്രതിരോധ സംവിധാനങ്ങള്‍ തീര്‍ക്കുമ്പോള്‍ മറ്റ് ജനവാസ മേഖലകളിലേക്ക് ആനകള്‍ ഇറങ്ങാതിരിക്കാനുള്ള മാര്‍ഗങ്ങളും യോഗം വിലയിരുത്തി.
യോഗത്തില്‍ ബഹു.വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍, ബഹു.വൈദ്യുതി-പരിസ്ഥിതി വകുപ്പ് മന്ത്രിയും സ്ഥലം എംഎല്‍എയുമായ അഡ്വ. സണ്ണി ജോസഫ്, ബഹു.എസ്.സി/എസ്.ടി, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെഎ തുളസി, വനം, പരിസ്ഥിതി, റവന്യു, പൊതുമരാമത്ത്, എസ്.സി/എസ്.ടി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ സെക്രട്ടേറിയറ്റിൽ നിന്നും, കണ്ണൂര്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ, അസിസ്റ്റന്റ് കലക്ടര്‍ എസ് സ്വാതി, ഡിഎം ഡെപ്യൂട്ടി കലക്ടര്‍ പ്രാണ്‍സിംഗ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കലക്ടറേറ്റിൽ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയും പങ്കെടുത്തു.



