
പഴയങ്ങാടി: കണ്ണൂർ പിലാത്തറ – പഴയങ്ങാടി കെ.എസ്.ടി.പി. റോഡിൽ ബസ്സും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് 16 പേർക്ക് പരിക്കേറ്റു കുളങ്കര പള്ളിക്ക് സമീപമായിരുന്നു അപകടം.
പിലാത്തറ ഭാഗത്തുനിന്ന് വരികയായിരുന്ന ബസ്സും പഴയങ്ങാടിയിൽ നിന്ന് പിലാത്തറ ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു
അപകടത്തിൽ ബസ് ജീവനക്കാർക്കും സ്ത്രീകളടക്കമുള്ള യാത്രക്കാർക്കുമാണ് പരിക്കേറ്റത് പരിക്കേറ്റവരെ ഉടൻ തന്നെ പഴയങ്ങാടിയിലെ കാരുണ്യ പോളിക്ലിനിക്കിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി അപകടത്തെ തുടർന്ന് പ്രദേശത്ത് തടസ്സപ്പെട്ട ഗതാഗതം പോലീസ് എത്തിയാണ് പുനഃസ്ഥാപിച്ചത്.



