kannur

6 മാസം റേഷൻ വാങ്ങാത്ത കാർഡുകൾ റദ്ദാക്കും; ഉത്തരവ് ഏറെ ബാധിക്കുക വെള്ളക്കാർഡ് ഉടമകളെ

കണ്ണൂർ: കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ഒരിക്കൽ പോലും റേഷൻ വിഹിതം വാങ്ങാത്ത റേഷൻ കാർഡുകൾ റദ്ദാകും– പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ഓഫിസിന്റെ ഈ ഉത്തരവ് ഏറെ ബാധിക്കുക വെള്ള (മുൻഗണനേതര) കാർഡ് ഗുണഭോക്താക്കളെ. മറ്റ് കാർഡുകളിൽ നിന്ന് വ്യത്യസ്ഥമായി വെള്ള (മുൻഗണനേതര) കാർഡ് ഒന്നിന് കിലോയ്ക്ക് 10.90 രൂപ നിരക്കിൽ 2കിലോ അരി മാത്രമാണ് പ്രതിമാസ റേഷൻ വിഹിതം എന്നതിനാൽ വെള്ളക്കാർഡ് ഉപഭോക്താക്കളിൽ ഭൂരിഭാഗം പേരും രണ്ട് കിലോ അരി വാങ്ങാൻ മാത്രമായി റേഷൻ കടകളിൽ എത്താറില്ല. കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടും സർക്കാർ ഓഫിസുകളുമായി ബന്ധപ്പെട്ട മറ്റ് ഔദ്യോഗിക ആവശ്യങ്ങൾക്കും റേഷൻ കാർഡ് പ്രധാന ഉപാധിയാണ്.


ആറുമാസം വരെ റേഷൻ വിഹിതം കൈപ്പറ്റാത്ത റേഷൻ കാർഡുകളെ നിശബ്ദ (സൈലന്റ്) റേഷൻ കാർഡുകളായി കണക്കാക്കി ഡീ ആക്റ്റിവേറ്റ് ആക്കാനാണ് ജില്ലാ താലൂക്ക് സപ്ലൈ ഓഫിസുകൾക്ക് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണറുടെ ഓഫിസിൽ
നിന്ന് ലഭിച്ച നിർദേശം. ഇത്തരത്തിൽ ഡീ ആക്റ്റിവേറ്റ് ആകുന്ന കാർഡുകൾക്ക് തുടർന്ന് പ്രതിമാസ റേഷൻ വിഹിതം
ലഭിക്കില്ല. മൂന്ന് മാസത്തിനുള്ളിൽ പ്രസ്തുത റേഷൻ കാർഡിലെ എല്ലാ അംഗങ്ങളും കൈവൈസി നടപടികൾ പൂർത്തീകരിക്കുന്നമുറയ്ക്ക് മാത്രമേ കാർഡ് തിരികെ ആക്റ്റീവ് ആകുകയുള്ളൂ. ‍ഡീ ആക്റ്റിവേറ്റായ കാർഡിന്റെ കൈവൈസി പൂർത്തീകരണംമൂന്ന് മാസത്തിനുള്ളിൽ നടത്തിയില്ലെങ്കിൽ കാർഡുകൾ റദ്ദായി കണക്കാക്കി ഡേറ്റാ ബേസിൽ നിന്നും സ്വമേധയാ ഒഴിവാകും. റേഷൻ കാർഡുമായി ബന്ധപ്പെട്ട ദുരുപയോഗമോ ക്രമക്കേടുകളോ നടക്കുന്നുണ്ടോ എന്ന പരിശോധനയും കർശനമായിനടപ്പാക്കും.

ഇതിന്റെ ഭാഗമായി ആധാർ അധിഷ്ഠിത ഒത്തുനോക്കൽ പരിശോധനയാണ് നടത്തുക ഒന്നിലധികം റേഷൻ കാർഡുകൾ കൈവശം വെക്കുകയോ, ഏതെങ്കിലും അംഗങ്ങൾ ഒന്നിലധികം റേഷൻ കാർ‍ഡുകളിൽ ഉൾപ്പെടുകയോ ചെയ്തിട്ടുണ്ടോ എന്ന പരിശോധനയും ഉണ്ടാകും. ഇത്തരം ക്രമക്കേടുകൾ കണ്ടെത്തിയാൽ കാർഡുകൾ റദ്ദാക്കും. ഇതിനും മൂന്ന് മാസത്തിനുള്ളിൽ കെവൈസി പൂർത്തീകരിച്ച് ഏത് കാർഡാണ് നില നിർത്തേണ്ടത്, ഏത് കാർഡിലാണ് ഉൾപ്പെടുത്തേണ്ടത് എന്ന് അപേക്ഷിച്ച് വെരിഫിക്കേഷൻ പൂർത്തിയാക്കി മാത്രമേ പ്രസ്തുത കാർഡുകൾ ആക്റ്റിവേറ്റ് ചെയ്ത് റേഷൻ വിഹിതം അനുവദിക്കുകയുള്ളൂ. മൂന്ന് മാസത്തിനുള്ളിൽ കൈവൈസി നടപടികൾ പൂർത്തീകരിക്കാത്ത പക്ഷം ഗുണഭോക്താക്കളുടെവിവരങ്ങൾ പ്രസ്തുത കാർ‍ഡിൽ നിന്ന് ഒഴിവായി കാർഡ് റദ്ദാകുമെന്നും ഉത്തരവിൽ പറയുന്നുണ്ട്. കേന്ദ്രസർക്കാരിൽനിന്നുള്ള നിർദേശം അനുസരിച്ചാണ് ഉത്തരവെന്നും പൊതു വിതരണ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്തുത ഉത്തരവ്തിങ്കളാഴ്ച ജില്ലാ, താലൂക്ക് സപ്ലൈ ഓഫിസുകൾക്ക് ലഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button