
ഇരിട്ടി : ആറളം ഗ്രാമപഞ്ചായത്തിലും പുനരധിവാസ മേഖലയിലും നിരന്തരം ഭീതി വിതയ്ക്കുന്ന ‘KM1’ എന്ന് വിളിക്കുന്ന മോഴയാനയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം രണ്ടാം ദിവസവും തുടരുന്നു. ആനയെ കൃത്യമായി ലൊക്കേറ്റ് ചെയ്യാനുള്ള തീവ്രശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും ദൗത്യസംഘവും.



