IRITTY

ഇരിട്ടി ഇർഷാദുൽ ഇസ്‌ലാം മദ്രസയിൽ പ്രാർത്ഥനാ ദിനവും ക്വിസ് വിജയികളെ അനുമോദിക്കലും സംഘടിപ്പിച്ചു

ഇരിട്ടി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ ആഹ്വാനപ്രകാരം ഇരിട്ടി ഇർഷാദുൽ ഇസ്‌ലാം മദ്രസയിൽ പ്രാർത്ഥനാ ദിനവും അനുസ്മരണ സദസ്സും സംഘടിപ്പിച്ചു. സമസ്തയുടെ സമുന്നത നേതാക്കളായിരുന്ന ശൈഖുനാ ശംസുൽ ഉലമ ഇ.കെ. അബൂബക്കർ മുസ്‌ലിയാർ, ശൈഖുനാ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാർ എന്നിവരുൾപ്പെടെയുള്ള മുൻകാല നേതാക്കളെ ചടങ്ങിൽ അനുസ്മരിച്ചു. മഹല്ലിലെ പള്ളിയും മദ്രസയും അടക്കമുള്ള ദീനീ സ്ഥാപനങ്ങളുടെ സ്ഥാപനത്തിനും വളർച്ചയ്ക്കും നേതൃത്വം നൽകിയവർക്കും സഹായിച്ചവർക്കുമായി പ്രത്യേക പ്രാർത്ഥനയും നടന്നു.

അബ്ദുൽ മജീദ് അഷ്‌റഫി അധ്യക്ഷത വഹിച്ച ചടങ്ങിൽ മഹല്ല് ഖത്തീബ് ഉബൈദ് അൻവരി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സദർ മുഅല്ലിം ഷൗക്കത്ത് അലി നിസാമി ഉദ്ബോധനം നടത്തി. അബ്ദുൽ ഖാദർ മുസ്‌ലിയാർ, അജ്മൽ ഹുദവി, അബ്ബാസുൽ ഹസനി, റമീസ് മുസ്‌ലിയാർ, അലി മുസ്‌ലിയാർ എന്നിവർ സംസാരിച്ചു.

ഇരിട്ടി മഹല്ല് ജശ്‌നെ മീലാദുന്നബിയുടെ ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ ഫാമിലി ക്വിസ് മത്സര വിജയികൾക്കുള്ള ഉപഹാര സമർപ്പണവും ചടങ്ങിൽ നടന്നു. ഒന്നാം സ്ഥാനം നേടിയ റഹീസ സി.കെ., രണ്ടാം സ്ഥാനം നേടിയ ആയിശ വി.കെ. എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button