
ഇരിട്ടി: വ്യാപാരി വ്യവസായി സമിതി കീഴുര്‍ പയഞ്ചേരി യൂണിറ്റ് സമ്മേളനം കീഴുര്‍ വി.യു.പി സ്‌കൂളില്‍ വച്ചു നടന്നു.വാഹിദിന്റെ അധ്യക്ഷതയില്‍ ജില്ലകമ്മിറ്റി അംഗം ചന്ദ്രന്‍ കെ. പി ഉദ്ഘാടനം നിര്‍വഹിച്ചു. ഏരിയ പ്രസിഡന്റ് പി. പ്രഭാകരന്‍ വ്യാപാരി മിത്രയെക്കുറിച്ചു സംസാരിച്ചു. എല്‍എസ്എസ്,എസ്എസ്എല്‍സി വിജയികളെ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലേഷ് അനുമോദിച്ചു. മുതിര്‍ന്ന വ്യാപാരികളായ മുഹമ്മദലി, ഭാസ്‌കരന്‍, സുധാകരന്‍ എന്നിവരെ ആദരിച്ചു.
ഏരിയ സെക്രട്ടറി ഒ. വിജേഷ്,വാര്‍ഡ് കൗണ്‍സിലര്‍ അബ്ദുല്‍ റഷീദ്, ഏരിയ കമ്മിറ്റി അംഗങ്ങള്‍ ആയ ഷാജി, ടോമി കെ. ടി, പി.സി രാമചന്ദ്രന്‍, ബിനു മാട്ടറ,അനൂപ് ,ബാബു. സി എന്നിവര്‍ സംസാരിച്ചു.പ്രസിഡന്റ് വാഹിദ്, സെക്രട്ടറി അനൂപ്,ട്രഷറര്‍ മുഹമ്മദലി, ജോയിന്റ് സെക്രട്ടറിമാര്‍ ബാബു, ഭാസ്‌കരന്‍ മില്‍, വൈസ് പ്രസിഡന്റ് സുധാകരന്‍, ഭാസ്‌കരന്‍ വോള്‍ക എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.



