
മട്ടന്നൂർ മുനിസിപ്പാലിറ്റിയുടെ ഇഴഞ്ഞു നീങ്ങുന്ന പദ്ധതികളും വികസന മുരടിപ്പും തുറന്നു കാട്ടുന്നതിന്റെ ഭാഗമായി എസ്‌ഡിപിഐ മട്ടന്നൂർ മുൻസിപ്പൽ കമ്മിറ്റി മട്ടന്നൂരിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം സജീർ കീച്ചേരി ഉദ്ഘാടനം ചെയ്തു, മുനിസിപ്പൽ പ്രസിഡന്റ് റിയാസ് കൊളാരി അധ്വക്ഷത വഹിച്ചു, മുൻസിപ്പൽ സെക്രട്ടറി സുജീർ സ്വാഗതവും നാസർ കീച്ചേരി നന്ദിയും പറഞ്ഞു.



