kannur
മുട്ടന്നൂർ യു പി സ്കൂളിൽ എൽ എസ് എസ് – യു എസ് എസ് പ്രതിഭാ സംഗമവും സമഗ്ര ഗുണമേന്മ വിദ്യാലയ സമിതി രൂപീകരണവും

കൊളോളം : പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ സ്കൂൾ തല സമിതി രൂപീകരണവും ഈ വർഷത്തെ എൽ എസ് എസ് – യു എസ് എസ് ജോതാക്കളുടെ സംഗമവും വെള്ളിയാഴ്ച സ്കൂൾ ഹാളിൽ വച്ച് സംഘടിപ്പിച്ചു. കൂടാളി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി വി രജനി പരിപാടി ഉദ്ഘാടനം ചെയ്തു . സ്കൂൾ മാനേജ്മെൻ്റ് പ്രതിനിധി ശ്രീ ടി വി ബാലഗോപാലൻ , പി ടി എ പ്രസിഡൻ്റ് ശ്രീ അനീഷ്കുമാർ , സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി എം കെ ശ്രീജ, റിട്ട: ഹെഡ്മിസ്ട്രസ് ശ്രീമതി എ പി ശ്രീജ എന്നിവർ ചടങ്ങിൽ സംസാരിച്ചു. കുട്ടികൾക്ക് സ്കൂൾ മാനേജർ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.



