kannur

ശസ്ത്രക്രിയ നടത്താൻ വൈകി’; ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു

കണ്ണൂർ: തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു. പേരാവൂർ സ്വദേശി ശ്രീജയുടെ കുഞ്ഞാണ് മരിച്ചത്. ശസ്ത്രക്രിയ നടത്താൻ വൈകിയതാണ് മരണ കാരണമെന്നും പരാതി നൽകുമെന്നും ശ്രീജയുടെ ഭർത്താവ് ബിജേഷ് ആരോപിച്ചു. അതേസമയം, വീഴ്ച പറ്റിയിട്ടില്ലെന്നാണ് ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിന്റെ വിശദീകരണം. ഗർഭപാത്രത്തിൽ കുഞ്ഞും മറുപിള്ളയും വേർപെട്ടു. തുടർന്നുണ്ടായ പ്ലാസന്‍റൽ അബ്രപ്ഷൻ എന്ന അവസ്ഥയാണ് മരണകാരണമെന്നും ഡോക്ടർ വിശദീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button