!-- afp header code starts here -->
Kerala

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം

തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 77.81% ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വർഷം 78.69% ആയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം വിജയശതമാനം കുറഞ്ഞതായിട്ടാണ് കാണുന്നത്.   ജൂൺ 27 മുതൽ സേ പരീക്ഷ ആരംഭിക്കും

വെബ്സൈറ്റ്:
www.results.hse.kerala.gov.in
www.results.kite.kerala.gov.in
results.digilocker.gov.in
www.prd.kerala.gov.in

ആപ്ലിക്കേഷൻ:
SAPHALAM 2025
iExaMS-Kerala
PRD Live

പ്ലസ്ടു ഫലം അറിയേണ്ടത് എങ്ങനെ?

മൂന്ന് മണിയ്ക്ക് വിദ്യാഭ്യാസ മന്ത്രി ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാൽ 03:30 ഓടെ വെബ്സൈറ്റുകളിൽ പ്ലസ്ടു ഫലം ലഭ്യമായി തുടങ്ങും. മുകിൽ പറഞ്ഞിരിക്കുന്ന വെബസൈറ്റുകളിൽ ലോഗിൻ ചെയ്ത് പ്ലസ് ടു ഫലവുമായി ബന്ധപ്പെട്ട ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് രജിസ്‌ട്രേഷൻ നമ്പർ, പാസ്‌വേഡ്, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത ലോഗിൻ വിശദാംശങ്ങൾ നൽകിയാൽ ഫലം അറിയാൻ കഴിയും. ഇവിടെ നിന്ന് തന്നെ വിദ്യാർഥികൾക്ക് മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനും അവസരമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button