!-- afp header code starts here -->
മട്ടന്നൂർ

ഹജ്ജിലെ പവിത്രത കാത്തുസൂക്ഷിക്കണം – ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്

മട്ടന്നൂർ: സാമ്പത്തികവും ശാരീരികവും സാമൂഹികവുമായ മുഴുവൻ മേഖലയിലും ഹജ്ജിന്റെ പവിത്രത കാത്തു സൂക്ഷിക്കുവാൻ ഹാജിമാർ ശ്രദ്ധിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് പറഞ്ഞു. വ്യാഴാഴ്ച കണ്ണൂർ ഹജ്ജ് ക്യാമ്പിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂർണമായ ഹജ്ജ് കർമ്മം ചെയ്യുന്നതോടെ ഉമ്മ പ്രസവിച്ച കുട്ടിയെ പോലെ കളങ്കരഹിതമായ അവസ്ഥയിലായിരിക്കുമെന്നാണ് തിരുനബി (സ) പറഞ്ഞു തന്നത്. വൈരാഗ്യവും വിദ്വേഷവും ഒഴിവാക്കി നല്ല വ്യക്തിത്വം നിലനിർത്തണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം ഒ.വി. ജാഫർ, സംഘാടക സമിതി കൺവീനർ പി.പി. മുഹമ്മദ് റാഫി, കോഓഡിനേറ്റർമാരായ നിസാർ അതിരകം, സുബൈർ ഹാജി, ഹജ്ജ് സെൽ ഓഫീസർ എസ്. നജീബ്  തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button