
കാലവര്‍ഷം ദുര്‍ബലമായതോടെ സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. സാധാരണയിലും നാല് ഡിഗ്രി സെല്‍ഷ്യസ് വരെ അധികമാണ് നിലവിലെ താപനില. സംസ്ഥാനത്ത് താപനില സാധാരണയില്‍ നിന്ന് നാല് ഡിഗ്രി സെഷ്യല്‍സ് വരെ ഉയരുമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇന്നലെ കൊല്ലം ജില്ലയിലെ പുനലൂര്‍ രേഖപ്പെടുത്തിയത് 36.2 ഡിഗ്രി സെല്‍ഷ്യസ് ആണ്. ചൂടിനിടെയുള്ള പവര്‍കട്ടും പൊതുജനങ്ങളെ വലയ്ക്കുകയാണ്.



