IRITTY

ഇരിട്ടി മഹാത്മാ ഗാന്ധി കോളേജിന്
എം.എസ്.സി ഡാറ്റാ സയൻസ് കോഴ്സ് അനുവദിച്ചു

ഇരിട്ടി: ഇരിട്ടി മഹാത്മാ ഗാന്ധി കോളേജിൽ ഈ അധ്യയന വർഷം മുതൽ ബിരുദാനന്തര ബിരുദ കോഴ്സായ എം.എസ്.സി ഡാറ്റാ സയൻസിന്  (M.Sc. Data Science) ഗവൺമെന്റ് അംഗീകാരം ലഭിച്ചു. കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ എയ്ഡഡ്/ഗവൺമെന്റ് മേഖലയിൽ ആദ്യമായാണ് ഈ കോഴ്സ് ആരംഭിക്കുന്നത്.
ആധുനിക സാങ്കേതിക ലോകത്ത് ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതകളുള്ള ഒരു മുൻനിര കോഴ്സാണിത്. 
സർവകലാശാല പ്രവേശന പോർട്ടലിൽ അടുത്ത ദിവസം തന്നെ കോഴ്‌സ് ഉൾപ്പെടുത്തുമെന്നും, ഈ വർഷം തന്നെ വിദ്യാർത്ഥികൾക്ക് അഡ്മിഷനായി അപേക്ഷിക്കാമെന്നും കോളേജ് അധികൃതർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് : 04902491666.

Leave a Reply

Your email address will not be published. Required fields are marked *

Back to top button