IRITTY

കാഞ്ഞിരോട് കാറും ഓട്ടോയും കൂട്ടിയിടിച്ച്ഇരിട്ടി സ്വദേശിയായ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു

ഇരിട്ടി: ഇരിട്ടി – കണ്ണൂർ റൂട്ടിൽകാഞ്ഞിരോട് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം:
ഓട്ടോ ഡ്രൈവറായ ഇരിട്ടി സ്വദേശി മരിച്ചു.ഇരിട്ടിക്കടുത്ത് പയഞ്ചേരി വികാസ് നഗറിൽ സരോവരം നിവാസിൽ കെ.സുരേഷ് ബാബു ( 52 ) ആണ് മരിച്ചത്.
ഇന്നു രാവിലെ 8.15ന് കാഞ്ഞിരോട് സർവീസ് സഹ.ബാങ്കിന് സമീപത്തായിരുന്നു അപകടം. കണ്ണൂർ ഭാഗത്തു നിന്നും വരികയായിരുന്ന കാർ ഇരിട്ടിയിൽ നിന്നും കണ്ണൂരിലേക്ക് ട്രിപ്പ് പോവുകയായിരുന്ന സുരേഷ് ബാബുവിൻ്റെ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.
തലയ്ക്കും നെഞ്ചിനും ഗുരുതര പരുക്കേറ്റ സുരേഷ് ബാബുവിനെ ഉടൻ കണ്ണൂർ എ കെ.ജി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി


പയഞ്ചേരിയിലെ പരേതരായ കരിന്ത കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും കണിയേരി സരോജിനിയമ്മയുടെയും മകനാണ്.
ഭാര്യ: ഷൈനി.
മക്കൾ: വൈദേഹി ( ബിരുദ വിദ്യാർത്ഥി ), ഹർഷ വർദ്ധൻ (പ്ലസ് ടു വിദ്യാർത്ഥി ചാവശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ), കാർത്തിക് ദേവനായക് (പത്താം ക്ലാസ് വിദ്യാർത്ഥി എടൂർ സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി )

സഹോദരങ്ങൾ: ജയപ്രകാശ് (പി ആർ ഡി ഓഫിസ് കണ്ണൂർ), പ്രേമരാജൻ (കണ്ണൂർ കോർപ്പറേഷൻ), പ്രസീജ (കണ്ണൂർ).

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button