
ഇരിട്ടി: ഇരിട്ടി ദസറ: വ്യാപാരോത്സവം പതിനേഴാംദിന നറുക്കെടുപ്പ് നടത്തി. ഇരിട്ടിയിലെ കലാ-സാംസ്ക്കാരിക സംഘടനകൾ, വ്യാപാരി സംഘടനകൾ, , ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് അസോ., ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോ. എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ സപ്തം 29 മുതൽ ഒക്ടോബർ 2 വരെ ഇരിട്ടിയിൽ സംഘടിപ്പിക്കുന്ന ഇരിട്ടി ദസറയുടെ ഭാഗമായി ഇരിട്ടിയിലെ വ്യാപാരികളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഇരിട്ടി വ്യാപാരോത്സവത്തിൻ്റെ ഭാഗമായുള്ള പ്രതിദിന സമ്മാന പദ്ധതിയുടെ പതിനേഴാം ദിന നറുക്കെടുപ്പ് മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.ബിന്ദു ഉദ്ഘാടനം ചെയ്തു. ഇരിട്ടി ആർട്സ് ആൻ്റ് കൾച്ചറൽ ഫോറം വൈസ് പ്രസിഡൻ്റ് സി.കെ.ലളിത ടീച്ചർ അധ്യക്ഷയായി.
ഇരിട്ടി മെട്രോ സൂപ്പർ മാർക്കറ്റ് വിതരണം ചെയ്ത സമ്മാനകൂപ്പണിലൂടെ ലിജിയ ജോസിനാണ് ഇന്ന് സമ്മാനം ലഭിച്ചത്.
ഐ.സി.ഡി എസ് റിട്ട. സൂപ്പർവൈസർ പി.പി.ശ്രീലത ആണ് ഇന്നത്തെ ഗിഫ്റ്റ് വൗച്ചർ സ്പോൺസർ ചെയ്തത്.
പ്രീതബാബു, മിനി രാജീവൻ, സരിത പ്രകാശ് സംഘാടക സമിതി ചെയർമാൻ ഡോ.ജി.ശിവരാമകൃഷ്ണൻ,ജനറൽ കൺവീനർ സന്തോഷ് കോയിറ്റി, എ.കെ.ഹസ്സൻ മാസ്റ്റർ,സി.സുരേഷ് കുമാർ,പി.പി.രാജീവൻ ,വി.ദാമോധരൻ എന്നിവർ സംസാരിച്ചു.



