KERALAM
സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകള്‍ കുറയുന്നില്ല; പ്രതിദിന രോഗികള്‍ പതിനായിരത്തിന് മുകളില്‍

സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകളില്‍ മാറ്റമില്ലെന്ന് റിപ്പോര്‍ട്ട്. പതിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗികളെന്നാണ് കണക്ക്. ഇന്‍ഫ്‌ലുവന്‍സ ബാധിതരുടെ എണ്ണവും കുത്തനെ ഉയര്‍ന്നു. ചൊവാഴ്ച മാത്രം 147 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, വിദ്യാലയങ്ങളിലും പനി കണക്ക് ഉയര്‍ന്നു. രോഗികള്‍ കൂടുതലും പാലക്കാട്, തൃശൂര്‍, മലപ്പുറം, കാസര്‍കോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
