!-- afp header code starts here -->
ഇരിട്ടി

ഇരിട്ടിയിൽ ഡിവൈഎഫ്ഐ സമരസംഗമം

ഇരിട്ടി: “ഞങ്ങൾക്ക് വേണം ജോലി, ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ” എന്ന സന്ദേശമുയർത്തി സ്വാതന്ത്ര്യദിനത്തിൽ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി സമരസംഗമം സംഘടിപ്പിച്ചു. ഇരിട്ടി മുനിസിപ്പൽ ഓപ്പൺ ഓഡിറ്റോറിയത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡന്റ് പി.വി. ബിനോയ് അധ്യക്ഷത വഹിച്ചു. കെ.വി. സക്കീർ ഹുസൈൻ, കെ. ശ്രീധരൻ, കെ.എസ്. സിദ്ധാർഥദാസ്, കെ.കെ. സനീഷ്, എ.വി. അനീഷ്, സ്നേഹ കല്ലായി, നിഖിലേഷ് മാവില എന്നിവർ പ്രസംഗിച്ചു.

പയഞ്ചേരിമുക്ക് മുതൽ ഇരിട്ടി വരെ യുവജനപ്രകടനവും നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button