
ഇരിട്ടി: ജില്ലാതല വടംവലി മത്സരത്തില്‍ ഇരിട്ടി മഹത്മാ ഗാന്ധി കോളേജ് ജേതാക്കളായി. 640 കിലോഗ്രാം വിഭാഗത്തിലാണ് എം ജി കോളേജിന്റെ നേട്ടം. കണ്ണൂര്‍ ജില്ല വടംവലി അസോസിയേഷന്റെ നേതൃത്വത്തില്‍ കുന്നോത്ത് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വച്ചായിരുന്നു ചാമ്പ്യന്‍ഷിപ്പ് നടന്നത്.



