!-- afp header code starts here -->
ഇരിട്ടി

സണ്ണി ജോസഫിന് ഉളിക്കലിൽ ഉജ്ജ്വല വരവേൽപ്പ്

ഉളിക്കൽ: മഴ മാറി നിന്ന ഉളിക്കലിൽ കർഷക പുത്രനായ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും കെപിസിസി വർക്കിംഗ് പ്രസിഡൻ്റ് ഷാഫി പറമ്ബിൽ എംപിക്കും മലയോര മക്കളുടെ ഊഷ്മള സ്വീകരണം.


മഴയെ വകവയ്ക്കതെ യുവാക്കളടക്കം നുറു കണക്കിനാളുകൾ കക്ഷി രാഷ്ട്രീയം മറന്ന് സ്വീകരണ പരിപാടിയിലെത്തി.

മുൻ മന്ത്രി കെ.സി. ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്‌തു. ഒടുവിൽ ഒഴിച്ചിട്ട കല്ല് സംഘടനയുടെ മൂലകല്ലായി മാറിയെന്ന ബൈബിളിലെ വാക്യത്തെ ഉദ്ധരിച്ചുകൊണ്ടാണ് സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ് ആയതിനെക്കുറിച്ച് കെ.സി. ജോസഫ് പറഞ്ഞത്. കോൺഗ്രസ് നേതൃത്വത്തിൽ സൗമ്യതയുടെ മുഖമാണ് സണ്ണി ജോസഫ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ് കേരളത്തിൽ അധികാരത്തിൽ തിരിച്ചെത്തുമെന്നും കെ.സി. ജോസഫ് പറഞ്ഞു.


ഉളിക്കൽ പഞ്ചായത്ത് ഓഫീസ് പരിസരത്തു നിന്നും തുറന്ന വാഹനത്തിൽ വാദ്യമേളങ്ങളുടെ അകമ്ബടിയോടെ റോഡ് ഷോ ആയാണ് നേതാക്കളെ സമ്മേളന നഗരിയിലേക്ക് ആനയിച്ചത്. മലയോരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ സ്ത്രീകളും പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ളവർ

അണി നിരന്ന റാലി നഗരവിഥികളിലൂടെ ആവേശം വിതറി ഉളിക്കൽ ബസ് സ്റ്റാൻഡിന് സമീപം പ്രത്യകം തയാറാക്കിയ വേദിയിൽ സമാപിച്ചു.

സജീവ് ജോസഫ് എംഎൽഎ, നേതാക്കളായ മാർട്ടിൻ ജോർജ്, അബ്‌ദുൾകരീം ചേലേരി,പി.ടി. മാത്യു, കെ.എ. ഫിലിപ്പ്, റോജസ് സെബാസ്റ്റ്യൻ, ഫാ. ജോസഫ് കാവനാടി, ടി.എ. ജസ്റ്റിൻ, ബെന്നി തോമസ്, ബേബി തോലാനി, ജോസഫ് ആഞ്ഞിലിത്തോപ്പിൽ, ടോമി മൂക്കനോലി, ഡോ. എം.പി. ചന്ദ്രാഗദൻ, ടി.എൻ.എ. ഖാദർ, എസ്എൻഡിപി യൂണിയൻ ഇരിട്ടി താലൂക്ക് സെക്രട്ടറി പി.എൻ. ബാബു, കെ.വി. ഫിലോമിന, വി.പി. അബ്ദുൾ റഷീദ്, മുഹമ്മദ് ബ്ലാത്തൂർ, കെ.പി. ഗംഗാധരൻ, പി.കെ. ജനാർദനൻ, ബേബി ഓടംപള്ളി, എ. അഹമ്മദ് കുട്ടി ഹാജി, തോമസ് അപ്രേം, വി.വി. രാമകൃഷ്‌ണൻ, പി.എ. നസീർ, ചാക്കോ പാലക്കലോടി തുടങ്ങിയവർ പ്രസംഗിച്ചു.


പാർട്ടി നേതൃത്വം മലയോര ജനതയ്ക്ക് നല്കിയ അംഗീകാരമെന്ന് സണ്ണി ജോസഫ്

ഒരു സാധാരണ പാർട്ടി പ്രവർത്തകനായി തുടങ്ങി കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ നയിക്കാൻ എന്നെ പ്രപ്‌തനാക്കിയത് മലയോര ജനതയുടെ സ്നേഹമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഉളിക്കലിലെ അമ്മമാരും നാട്ടുകാരും നല്‌കിയ സ്നേഹവും പണവും കൊണ്ടാണ് എൽഎൽബി പഠനം പൂർത്തിയാക്കാൻ കഴിഞ്ഞത്.


എന്നെ തിരുത്തിയതും തെറ്റുകൾ ചൂണ്ടികാണിച്ചതും എൻ്റെ ഉളിക്കലുകാർ തന്നെയാണ്. ഒരു കർഷക പുത്രൻ എന്നതിൽ ഉപരി മണ്ണിൽ പണിയെടുത്തും പട്ടിണി അനുഭവിച്ചും നടത്തിയ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ അംഗീകാരം കൂടിയാ ണിത്. കോളജിലെ സുഹൃത്തിൻ്റെ പക്കൽ നിന്നും കടം വാങ്ങിയ ഖദർ ഷർട്ടിൽ തുടങ്ങിയ രാഷ്ട്രീയ ജീവിതത്തിലെ എല്ലാ വിജയവും മലയോര ജനതയ്ക്കുള്ളതാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button