!-- afp header code starts here -->
Kerala

സംസ്ഥാനത്ത് കൊവിഡ് ജാഗ്രത: 727 പേർക്ക് രോഗം, മാസ്ക് നിർബന്ധമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ 727 ആക്ടീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ കേസുകൾ കൂടുതലാണ്. രോഗലക്ഷണമുള്ളവർ മാസ്ക് ധരിക്കണമെന്നും, മഴക്കാലത്ത് പകർച്ചവ്യാധി സാധ്യത കണക്കിലെടുത്ത് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു
ആരോഗ്യ വകുപ്പ് സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. കൊവിഡ് ബാധിതർക്കായി സംസ്ഥാനത്തെമ്പാടും ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കേരളത്തിൽ സ്ഥിരീകരിച്ചത് ഒമിക്രോൺ ജെ വകഭേദമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചൈനയിൽ കേസുകൾ വർധിച്ചതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ, തായ്‌ലൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിലും കൊവിഡ് കേസുകൾ കൂടുന്നുണ്ട്. ലോകാരോഗ്യ സംഘടനയും ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button