
ആതുര മേഖലയിലെ ജോലിത്തിരക്കുകൾക്കിടയിലും പുണ്യകർമങ്ങൾക്ക് പോവുന്ന ഹാജിമാർക്കായി തൻ്റെ കഴിവുകൾഉപയോഗപ്പെടുത്തുകയാണ് യുവഡോക്ടർ. പയ്യന്നൂരിനടുത്ത പാലക്കോട് സ്വദേശിയായ ഡോ. മുഹമ്മദ് അർഷാദ് സലാമാണ് കണ്ണൂർ വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ഹാജ്ജ് ക്യാമ്പിൽ ഹാജിമാരുടെ സഹായത്തിനായി ഓടി നടക്കുന്നത്. പയ്യന്നൂരിലെ തന്നെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോ.അർഷാദ് ആതുര രംഗത്ത് താല്ക്കാലി അവധി നല്കിയാണ് ഹജ്ജ് ക്യാമ്പിലെത്തിയിരിക്കുന്നത്. തൻ്റെ കഴിവുകൾ ഹാജിമാർക്കും ഉപകരിക്കണമെന്ന ആഗ്രഹത്തിലാണ് ഹജ്ജ് സേവന മേഖല തെരഞ്ഞെടുക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. മദ്രാസ് യൂനിവേഴ്സിറ്റിയിൽ എം.എസ് സി ക്രിമിനൽ സൈക്കോളജിയിൽ പഠനം നടത്തുന്നതോടൊപ്പം ജെ.ആർ.എഫ് ഉം കരസ്ഥമാക്കാനും ശ്രമിച്ച് വരികയാണ്.ഈ മാസം എട്ടിന് തന്നെ ഈ യുവ
ഡോക്ടർ ഹജ്ജ് ക്യാമ്പിൽ എത്തിയിരുന്നു.



