
മട്ടന്നൂർ : അപ്രതീക്ഷിതമായി
പഴശ്ശി ജലസേചന വകുപ്പ് കീഴിലുള്ള മട്ടന്നൂർ കുഞ്ഞിപ്പള്ളി–വളയാൽ കനാൽ കാര പേരാവൂർ തെളുപ്പ് എന്നിവിടങ്ങളിലെ കനാൽ തകർന്നതോടെ നഷ്ടം സംഭവിച്ച പ്രദേശവാസികൾക്ക് ഇതിൻറെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് അടിയന്തര പാക്കേജ് പ്രഖ്യാപിക്കണമെന്ന് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പഴശ്ശി പദ്ധതിയുടെ കനാൽ ശൃംഖലയിൽ അറ്റകുറ്റപ്പണികളും സംരക്ഷണ പ്രവർത്തനങ്ങളും ശക്തമാക്കണമെന്ന ആവശ്യം ഇതോടെ ശക്തമായി. കനാലിലെ ചോർച്ചയും തകർച്ചയും കൃത്യമായി കണ്ടെത്തി പരിഹരിക്കാത്തത് മഴക്കാലത്ത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയും ഉയരുന്നു.
വീടുകളും റോഡുകളും കൃഷിയിടങ്ങളും ഉൾപ്പെടുന്ന ജനവാസ മേഖലകളിലൂടെ കനാൽ കടന്നുപോകുന്ന സാഹചര്യത്തിൽ കനാലിന്റെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്നും തകർന്ന ഭാഗം അടിയന്തരമായി പുനർനിർമിക്കുന്നതിനൊപ്പം വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങളും ശക്തിപ്പെടുത്തണമെന്നും പ്രദേശവാസികൾക്ക് അടിയന്തിര പാക്കേജ് അനുവദിക്കണമെന്നും ലീഗ് ജില്ലാ സെക്രട്ടറി അൻസാരി മണ്ഡലം പ്രസിഡണ്ട് ഇ പി ഷംസുദ്ദീൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.വി എൻ മുഹമ്മദ്, ഷബീർ എടയന്നൂർ യഹ്ക്കൂബ് എളമ്പാറ ശുഹൈബ് കൊതേരി, പി കെ അയ്യൂബ് എന്നിവരും സ്ഥലം സന്ദർശിച്ചു



