!-- afp header code starts here -->
kannur

കണ്ണൂർ ഹജ്ജ് ഹൗസ്:  സൗഹൃദ സംഗമം ഞായർ

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർമിക്കുന്ന ഹജ്ജ് ഹൗസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടിയാലോചിക്കുന്നതിന് സംഘടിപ്പിക്കുന്ന സൗഹൃദ സംഗമം  ഞായറാഴ്ച നടക്കും. രാവിലെ  10ന് ഹജ്ജ് തീർഥാടന വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്റെ നേതൃത്വത്തിലാണ്   സൗഹൃദ സംഗമം നടക്കുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടും സംബന്ധിക്കും. കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നുള്ള ക്ഷണിക്കപ്പെട്ട വ്യക്തികളാണ് സംഗമത്തിൽ സംബന്ധിക്കുന്നത്. ഹജ്ജ് ഹൗസിന്റെ നിർമാണത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങക്കെുറിച്ച്   ചർച്ച ചെയ്യുന്നതിന് ലക്ഷ്യമിട്ടാണ് സംഗമം സംഘടിപ്പിക്കുന്നത്. 
കണ്ണൂർ ഹജ്ജ് ഹൗസ് 2026ൽ അടുത്ത ഹജ്ജ് കാലത്തിന് മുമ്പ് തന്നെ  യാഥാർഥ്യമാക്കാനാണ് സംസ്ഥാന സർക്കാരും സംസ്ഥാന ഹജ്ജ് കമ്മിറ്റിയും ആഗ്രഹിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button