
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ക്യാമ്പിൽ ഹാജിമാർക്ക് സൗജന്യമായി നൽകുന്ന ഹോമിയോ മെഡിസിൻ കിറ്റ് വിതരണ ഉദ്ഘാടനം കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ. രത്നകുമാരി നിർവഹിച്ചു. പത്തോളം രോഗങ്ങൾക്ക് പ്രതിവിധിയായുള്ള മരുന്നുകളടങ്ങിയ ഹോമിയോ കിറ്റ് ദേശീയ ആയുഷ് മിഷന്റെയും ജില്ല പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് കണ്ണൂർ ഹോമിയോ വകുപ്പ് വിതരണം ചെയ്യുന്നത്. ചടങ്ങിൽ ജില്ല ആശുപത്രി ഹോമിയോ സുപ്രവൈസർ ഡോ. സോണി രാജ് മോഹൻ പദ്ധതി വിശദീകരിച്ചു. തുടർന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ക്യാമ്പിൽ പ്രവർത്തിക്കുന്ന ക്ലിനിക്ക് സന്ദർശിച്ചു അവിടുത്തെ ചികിത്സാ സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തു.



