
ഇരിട്ടി:കണ്ണൂര്‍ ജില്ലാ ആശുപത്രി സഞ്ചരിക്കുന്ന നേത്ര വിഭാഗവും ഉദയ വായനശാലയും സംയുക്തമായി നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ നിര്‍ണയ ക്യാമ്പും ഉദയഗിരി ഉദയവായനശാലയില്‍ സംഘടിപ്പിച്ചു.പായം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു.ബിജു കോങ്ങാടന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രി നേത്ര വിഭാഗം സര്‍ജന്‍ ഡോ.രാജേഷ് ഒ.ടി ക്യാമ്പ് വിശദീകരണം നടത്തി.നേത്ര വിഭാഗം കോര്‍ഡിനേറ്റര്‍ ശ്രീകല കുമാരി,വിജയന്‍,വിജയന്‍ എന്നിവര്‍ സംസാരിച്ചു.



