
ഇരിട്ടി: വെൽഫെയർ പാർട്ടി സംസ്ഥാനപ്രസിഡന്റ് റസാഖ് പാലേരി നാടിൻ നന്മക്ക് നമ്മളൊന്നാകണം എന്ന മുദ്രാവാക്യമുയർത്തി പിടിച്ച് നടത്തുന്ന സാഹോദര്യ പദയാത്ര യ്ക്ക് മെയ് 26 ന് ഇരിട്ടിയിൽ നൽകുന്ന സ്വീകരണ സമ്മേളന സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം വെൽഫെയർപാർട്ടി ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയിൽ നിർവ്വഹിച്ചു.
ജില്ലാ വൈസ്പ്രസിഡന്റ് ടി.പി. ജാബിദ, ജനറൽ സിക്രട്ടറി സി.കെ.മുനവ്വിർ, സിക്രട്ടറിമാരായ ഷാജഹാൻ ഐച്ചേരി, യു വി സുബൈദ പേരാവൂർ
മണ്ഡലം പ്രസിഡന്റ്, കെ.പി.അബ്ദുൽഖാദർ സിക്രട്ടറി, എം.കെ.അബ്ദുറഹിമാൻ, സി.എം.ബഷീർ, ടി.പി.സിദ്ദീഖ, പി.വി.സാബിറ, വി.എം.സാജിദ, അഫ്സൽ, ഹുസൈൻ, ഷക്കിബ് കേളോത്ത്, ഫായിസ് ഇരിട്ടി, സുബൈർ ഇരിട്ടി എന്നിവർ സംസാരിച്ചു.



