
ഇരിട്ടി:ചാവശേരി – കൊട്ടാരം – വെളിയമ്പ്ര റോഡ് മെക്കാഡം ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് സി പി ഐ.ജലസേചന വകുപ്പിന്റെ കീഴിലുള്ള 2.9 കിലോമീറ്റര്‍ റോഡ് പൂര്‍ണ്ണമായി ടാര്‍ ചെയ്തിട്ട് വര്‍ഷങ്ങളായെന്നും ഉടന്‍ മെക്കാഡം ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നും സി പി ഐ ചാവശ്ശേരി ലോക്കല്‍ സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.സമ്മേളനം ഡോ ജി ശിവരാമകൃഷ്ണന്റെ അധ്യക്ഷതയില്‍ സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അഡ്വ: വി ഷാജി ഉദ്ഘാടനം ചെയ്തു.കെ.പി കുഞ്ഞികൃഷ്ണന്‍, പായം ബാബുരാജ്, ശങ്കര്‍ സ്റ്റാലിന്‍ ,എന്‍ വി രവീന്ദ്രന്‍ ,കെ പി പദ്മനാഭന്‍, മഹിജ മോഹനന്‍, കവിത ആദിത്യന്‍ എന്നിവര്‍ സംസാരിച്ചു.പുതിയ സെക്രട്ടറിയായി കെ.പി പത്മനാഭനെയും അസി:സെക്രട്ടറിയായി പി.മോഹനനെയും തിരഞ്ഞെടുത്തു.ലിറ്റില്‍ കൈറ്റ്‌സ് അനിമേഷന്‍ വിഭാഗത്തില്‍ സംസ്ഥാനതല അവാര്‍ഡ് ലഭിച്ച അമന്യു പ്രശോഭിനെ അനുമോദിച്ചു.



