!-- afp header code starts here -->
മട്ടന്നൂർ

സി പി ഐ ചാവശ്ശേരി ലോക്കൽ സമ്മേളനം നടന്നു

ചാവശ്ശേരി: സി പി ഐ ചാവശ്ശേരി ലോക്കൽ സമ്മേളനം നടന്നു. ജലസേചന വകുപ്പിൻ കീഴിലുള്ള 2.9 കിലോമീറ്റർ റോഡ് പൂർണ്ണമായി ടാർ ചെയ്യിതിട്ട് വർഷങ്ങളായെന്നും ഉടൻ മെക്കാഡം ടാർ ചെയ്യത് ഗതാഗത യോഗ്യമാക്കണമെന്നും സി പി ഐ ചാവശ്ശേരി ലോക്കൽ സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു.

സമ്മേളനം ഡോ. ജി ശിവരാമകൃഷ്ണന്റെ അദ്യക്ഷതയിൽ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ: വി.ഷാജി ഉദ്ഘാടനം ചെയ്‌തു.
കെ.പി കുഞ്ഞികൃഷ്ണൻ, പായം ബാബുരാജ്, ശങ്കർ സ്റ്റാലിൻ, എൻ വി രവീന്ദ്രൻ, കെ പി പദ്മനാഭൻ, മഹിജ മോഹനൻ, കവിത ആദിത്യൻ എന്നിവർ സംസാരിച്ചു. പുതിയ സെക്രട്ടറിയായി കെ.പി പത്മനാഭനെയും
അസി.സെക്രട്ടറിയായി പി.മോഹനനെയും തിരഞ്ഞെടുത്തു. ലിറ്റിൽ കൈറ്റ്സ് അനിമേഷൻ വിഭാഗത്തിൽ സംസ്ഥാനതല അവാർഡ് ലഭിച്ച അമന്യു പ്രശോഭിനെ അനുമോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button