
പരിയാരം .സ്കൂട്ടർ യാത്രക്കിടെ റോഡരികിലിടിച്ച് തെന്നി വീണ് യുവാവിന് സാരമായി പരിക്കേറ്റു. സ്‌കൂട്ടർ യാത്രികൻ പയ്യന്നൂർ കണ്ടോത്ത് കിഴക്കേ കൊവ്വലിലെ ചെറുകിണിയൻ ഹൗസിൽഷിജു (39) വിനാണ് പരിക്കേറ്റത്.ഇന്നലെ വൈകുന്നേരം പൊന്നം വയലിലായിരുന്നു അപകടം. സാരമായി പരിക്കേറ്റ ഷിജുവിനെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



