കൂത്തുപറമ്പ്

ഗൂഗിൾ പേ ഇല്ലാത്തതിന് ബസ് കണ്ടക്ടറുടെ മൂക്കിടിച്ച് തകർത്തു, തടയാനെത്തിയവരെയും ആക്രമിച്ചു; യുവാവ് അറസ്റ്റിൽ

കൂത്തുപറമ്പ് : ഗൂഗിൾ പേ ഇല്ലാത്തതിനു ബസ് കണ്ടക്ടറുടെ മൂക്കിടിച്ചുതകർത്ത കേസിൽ യുവാവ് അറസ്റ്റിൽ. കൂത്തുപറമ്പ് – പാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന സൺ സ്റ്റാർ ബസിലെ കണ്ടക്ടർ തൃക്കണ്ണാപുരത്തെ വി.വി.രാഘവനാണ് (68) മർദനമേറ്റത്. പാനൂരിലേക്കുള്ള യാത്രയ്ക്കിടെ പാറാലിൽ വച്ചായിരുന്നു സംഭവം.

പാനൂർ വൈദ്യർ പീടികയിൽ തട്ടിൽപ്പാറ ഹൗസിൽ രമീഷാണ് അറസ്റ്റിലായത്. തടയാനെത്തിയ ബസ് ഡ്രൈവറെയും മറ്റ് യാത്രക്കാരെയും യുവാവ് ആക്രമിച്ചു. കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തിയാണു യുവാവിനെ പിടികൂടിയത്. യുവാവ് ലഹരി ഉപയോഗിച്ചതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മർദനത്തിൽ മൂക്ക് പൊട്ടിയ രാഘവൻ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button