kannur

റെയിൽവേ ഡിവിഷൻ വിഭജനം: ഗാർഡ് ക്രൂ, ലോക്കോ പൈലറ്റ് ഡിപ്പോകൾ കണ്ണൂരിൽ

കണ്ണൂർ: പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്നു മംഗളൂരു മേഖല വേർപെട്ടതോടെ അവിടത്തെ ഗാർഡ് ക്രൂ, ലോക്കോ പൈലറ്റ് ഡിപ്പോകൾ കണ്ണൂരിൽ പ്രവർത്തനമാരംഭിച്ചു. നേരത്തേ, കണ്ണൂരിൽ ക്രൂ ഡിപ്പോ പ്രവർത്തിച്ചിരുന്നു. ഇതു പിന്നീടു മംഗളൂരുവിലേക്കും കോഴിക്കോട്ടേക്കും മാറ്റുകയായിരുന്നു. മംഗളൂരു ജംക്‌ഷനിൽനിന്നു പത്തുവീതം ഗുഡ്സ് ലോക്കോ പൈലറ്റുമാരെയും അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരെയു കണ്ണൂരിലേക്കു മാറ്റി. 28 വീതം ഗുഡ്സ് ലോക്കോ പൈലറ്റുമാരെയും അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരെയും കോഴിക്കോട്ടേക്കും മാറ്റി. മംഗളൂരു ജംക്‌ഷനിൽനിന്നു 10 ട്രെയിൻ മാനേജർമാരുടെ തസ്തിക കണ്ണൂർ ഡിപ്പോയിലേക്കും ഒൻപതെണ്ണം കോഴിക്കോട്ടേക്കും മാറ്റി.
നിലവിൽ സ്റ്റേബ്ലിങ് ലൈൻ (സർവീസ് നടത്തിക്കഴിഞ്ഞ ട്രെയിൻ താൽക്കാലികമായി നിർത്തിയിടുന്ന സ്ഥലം.

അടുത്ത സർവീസിനായി ട്രെയിൻ തയാറാക്കാൻ കോച്ചുകളുടെ പരിശോധന), സിക്ക് ലൈൻ (കോച്ചിന്റെ തകരാറുകൾ പരിശോധിക്കൽ, ചെറിയ അറ്റകുറ്റപ്പണികൾ), ലോക്കോ റണ്ണിങ് റൂം (ലോക്കോ പൈലറ്റുമാർക്കും മറ്റും വിശ്രമിക്കാനും ഉറങ്ങാനും ഭക്ഷണം കഴിക്കാനുമുള്ള സ്ഥലം), ക്രൂ ചേഞ്ച് (ട്രെയിനിന്റെ ഓട്ടത്തിനിടെ നിലവിലുള്ള ക്രൂവിനെ മാറ്റി മറ്റൊരു ക്രൂവിനെ ഏൽപിക്കുന്നു), വാട്ടറിങ് സൗകര്യം എന്നിവ കണ്ണൂരിലുണ്ട്. ട്രെയിനിന്റെ അറ്റകുറ്റപ്പണിക്കുള്ള പിറ്റ്‌ലൈനും കോച്ചിങ് മെയ്ന്റനൻസ് ഷെഡും വരുന്നതോടെ കണ്ണൂർ സ്റ്റേഷൻ കൂടുതൽ വികസിക്കും. ട്രെയിൻ യാത്ര ആരംഭിക്കുന്നതിനു മുൻപ് സർവീസിനു സജ്ജമാണെന്ന് ഉറപ്പാക്കി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നത് കോച്ചിങ് ഡിപ്പോ ഓഫിസറാണ്. കണ്ണൂരിൽ റെയിൽവേക്ക് 20 ഏക്കർ സ്ഥലമുണ്ട്. ഇതിൽ 6.5 ഏക്കർ സ്വകാര്യ ഏജൻസിക്കു പാട്ടത്തിനു നൽകിയിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button