IRITTY

ആറളം ഫാമിനെ വിറപ്പിച്ച മോഴയാന അഴിക്കൂട്ടിൽ ഓപ്പറേഷൻ കണ്ണൂർ മഖ്ന സക്സസ്

ഇരിട്ടി: ആറളം ഫാമിനെയും പുനരധിവാസ മേഖലയെയും വർഷങ്ങളായി ഭീതിയുടെ മുൾമുനയിൽ നിർത്തിയ കണ്ണൂർ മഖ്‌ന എന്ന് പേരിട്ട കെ എം വൺ ആനയെ മയക്കുവെടിവെച്ച് കൂട്ടിലാക്കി വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മോഴയ്ക്ക് മയക്കുവെടി നൽകിയത്. ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും പിന്നീട് രണ്ടു തവണ മയക്കുവെടി നൽകിയാണ് മോഴയെ വരുതിയിലാക്കിയത്.


എന്നാൽ പൂർണ്ണമായും മയങ്ങാതെ നിന്ന കെ എം വണ്ണിനെ അധിക മരുന്നു നൽകിയാണ് നിയന്ത്രണ വിധേയമാക്കിയത്
മയക്കുവെടിക്ക് പിന്നാലെ 10 കിലോമീറ്റർ അകലെ വളയംചാലിൽ ഒരുക്കി നിർത്തിയിരുന്ന രണ്ട് കുങ്കിയാനകളെ സംഭവസ്ഥലത്ത് എത്തിച്ചു. എന്നാൽ മയക്കു വെടിയേറ്റിട്ടും മണിക്കൂറുകളോളം മയങ്ങാതിരുന്ന മോഴയുടെ അടുത്തേക്ക് കുങ്കിയാനകളെ എത്തിച്ചത് പിന്നീടും ഏറെ വൈകി. ഉച്ചയ്ക്ക് മൂന്നു മണിയോടെ ഇവയെ മയക്കുവെടിയേറ്റ് നിന്നിരുന്ന മോഴയുടെ അടുത്തേക്ക് എത്തിച്ച് നിലത്തു വീഴാത്ത വിധം താങ്ങി നിർത്തി. കണ്ണൂർ ഡിഎഫ് ഒ കെ സജി, ആറളം വൈൽഡ് ലൈഫ് വാർഡൻ വി രതീശൻ, കൊട്ടിയൂർ റെയിഞ്ചർ ടിനിഥിൻരാജ്, കണ്ണവം റെയിഞ്ചർ സുധീർ നരോത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ദൗത്യം പൂർത്തീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button