kannur

നഗരസഭ ചെയർമാനെ DYFI പ്രവർത്തകർ കയ്യേറ്റം ചെയ്തെന്ന് ആരോപണം; ശ്രീകണ്ഠാപുരം നഗരസഭാ പരിധിയിൽ നാളെ UDF ഹർത്താൽ


ശ്രീകണ്ഠാപുരം: ശ്രീകണ്ഠാപുരത്ത് സിപിഐഎം – കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ. കൊടിമരം തകർത്ത വിഷയവുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം. ഇരുകൂട്ടരുടെയും പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ വാക്കുതർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.

പൊലീസ് സ്റ്റേഷനിലേക്ക് യുഡിഎഫ് മാർച്ച് നടത്തിയിരുന്നു. അതേസമയം, ശ്രീകണ്ഠാപുരം നഗരസഭാ പരിധിയിൽ നാളെ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. നഗരസഭ ചെയർമാൻ ഇ വി രാമകൃഷ്ണനെ ഡിവൈഎഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ചാണ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് വരെയാണ് ഹർത്താൽ. വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button