!-- afp header code starts here -->
Cinema

പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് (65) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയാണ് അദ്ദേഹം മരിച്ചത്. ദുൽഖർ സൽമാൻ നായകനായ ‘ചാർളി’ എന്ന ചിത്രത്തിലെ ഡേവിഡ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായിരുന്നു അദ്ദേഹം.

നാല് പതിറ്റാണ്ടിലേറെ കാലമായി ഫോട്ടോഗ്രഫി രംഗത്ത് സജീവമായിരുന്ന രാധാകൃഷ്ണൻ ക്യാമറ, ഫോട്ടോഗ്രഫി വിഷയങ്ങളിൽ പരിശീലനപരിപാടികളും നടത്തിയിരുന്നു. കൊച്ചി സ്വദേശിയായ രാധാകൃഷ്ണൻ ചാക്യാട്ട് ഏറെക്കാലം മുംബൈ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. ഫാഷൻ ഫോട്ടോഗ്രഫിയിലാണ് അദ്ദേഹം തന്റെ കരിയർ വളർത്തിയെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button