
ഇരിട്ടി: ഇരിട്ടി മഹാത്മാഗാന്ധി കോളേജ് എൻഎസ് എസ് യൂണിറ്റുകളുടേയും, കണ്ണൂർ ജില്ലാ ജനറൽ ആശുപത്രി, ബ്ലഡ് ഡോണേഴ്സ് യൂത്ത് കൂട്ടായ്മ , കണ്ണൂർ എന്നിവരുടേയും സംയുക്താഭിമുഖ്യത്തിൽ ഇരിട്ടി എംജി കോളേജിൽ രക്തദാന ക്യാംപ് നടത്തി. കോളേജിലെ അറുപതോളം വിദ്യാർത്ഥികൾ രക്തദാനം ചെയ്തു. കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഡോ. നൂഹ ബഷീർ, പിആർഒ സി . പ്രമോദ് കുമാർ, എംജി കോളേജ് പ്രിൻസിപ്പൾ ഇൻ ചാർജജ് സന്ധ്യ.സി.വി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ അനുപമ. എം, ഹസീന. സി, കോളേജ് സൂപ്രണ്ട് മിനി ജോൺ എം. ജെ, ബ്ലഡ് ഡോണേഴ്സ് യൂത്ത് കൂട്ടായ്മ ഭാരവാഹികളായ ചന്ദ്രൻ, ധനേഷ് വി.സി, ഉഷ. എ , ഷിധിൻ എന്നിവർ ക്യാംപിന് നേതൃത്വം നൽകി.



