!-- afp header code starts here -->
ഇരിട്ടി

ഇരിട്ടിയിലെ ഹോട്ടലുകളിൽ വർദ്ധിപ്പിച്ച അധിക വില കുറച്ചു;  പുതുക്കിയ  വില ഇന്ന്  മുതൽ പ്രാബല്യത്തിൽ വരും

ഇരിട്ടി: ഇരിട്ടിയിൽ ചായക്കും പലഹാരങ്ങൾക്കും കൂട്ടിയ വില കുറച്ചു. പുതുക്കിയ വില ശനിയാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരും. ചായയുടെ വില 12 രൂപയായും പലഹാരങ്ങൾക്ക് 13 രൂപയാക്കിയുമാണ് പുതുക്കി നിർണ്ണയിച്ചത്. ചായക്ക് 13 രൂപയും എല്ലാ പലഹാരങ്ങൾക്കും 15 രൂപയുമാക്കിയായിരുന്നു രണ്ടാഴ്ച മുൻപ് ഇരിട്ടിയിൽ മാത്രം വില വർധിപ്പിച്ചിരുന്നത്. മൂന്ന് രൂപയുടെ വർധനവിനെതിരെ പൊതുജങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു . ഇത് മാധ്യമങ്ങളിൽ  വർത്തയാവുകയും ചെയ്തിരുന്നു.

ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ഭാരവാഹികളുമായി യുവജന സംഘടനകൾ നടത്തിയ ചർച്ചയെ തുടർന്നാണ് ഭീമമായി വർധിപ്പിച്ച വില കുറയ്ക്കാനുള്ള തീരുമാനം ഉണ്ടായത്. ചർച്ചയിൽ യുവജന സംഘടനകൾക്ക് വേണ്ടി ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് പി.വി. ബിനോയി, വൈസ് .പ്രസിഡൻ്റ് എം.നിഖിലേഷ്, യൂത്ത് കോൺഗ്രസ് ഇരിട്ടി മണ്ഡലം പ്രസിഡൻ്റ് സി.കെ. അർജ്ജുൻ, ബി.ജെ.പി ഇരിട്ടി മണ്ഡലം ജന.സെക്രട്ടറി പ്രശോഭ് എന്നിവർ ഹോട്ടൽ റസ്റ്റോറൻ്റ് അസോസിയേഷൻ ജില്ലാ രക്ഷാധികാരി ഇബ്രാഹിം ഹാജി, ജില്ലാ വൈസ് പ്രസിഡൻ്റ് എഴുത്തൻ രാമകൃഷ്ണൻ, യൂണിറ്റ് പ്രസിഡൻറ് വി.വി. ജാഫർ, പ്രവീൺ, സജിത്ത് എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button