
കേളകം: അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആദിമുഖ്യത്തിൽ ലഹരിക്കെതിരെ ഫുട്ബോളാണ് ലഹരി എന്ന സന്ദേശം ഉയർത്തിക്കൊണ്ട് സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.
സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കര ത്താഴത്ത് ഉദ്ഘാടനം ചെയ്തു. ആദ്യകാല കായിക താരം ഇട്ടിരാച്ചൻ പള്ളി വാതുക്കൽ ടീം അംഗങ്ങളെ പരിചയപ്പെട്ടു.
ഹെഡ് മാസ്റ്റർ ജോസ് സ്റ്റീഫൻ , ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ റിജോയ് എം എം എന്നിവർ സംസാരിച്ചു. ജോഷി ജോസഫ് , സിസ്റ്റർ ആൻ മരിയ, പി.എം ബിജു ,സിബി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.



