
ഇരിട്ടി : ഇരിട്ടി – ഇരിക്കൂർ റോഡിൽ പടിയൂർ എസ്റ്റേറ്റിന് സമീപം വാഹനാപകടം.കാറും മിനിലോറിയുമാണ് കൂട്ടിയിടിച്ചത്.അപകടത്തിൽ മിനിലോറി ഡ്രൈവർ വാഹനത്തിൽ കുടുങ്ങി.ഇരിട്ടിയിൽ നിന്നും ആഗ്നിരക്ഷാ സേന എത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനത്തിൻറെ ഡോർ കട്ട് ചെയ്താണ് ഡ്രൈവറെ പുറത്തെടുത്തത്.ഡ്രൈവറെ പരിക്കുകളോടെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



