
ഇരിട്ടി :ജിസിസി കെഎംസിസി പേരാവൂര്‍ മണ്ഡലം കമ്മിറ്റി നല്‍കുന്ന കരിക്കോട്ടക്കരിയിലെ സുബൈര്‍ കുടുംബസഹായ ഫണ്ടിന്റെ രണ്ടാം ഗഡു 93000 രൂപ മുസ്ലിംലീഗ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തദ്ദേശീയം മുഖാമുഖം പരിപാടിയില്‍ വെച്ച് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി, ജില്ലാ നേതാക്കന്മാരായ അന്‍സാരി തില്ലങ്കേരി, കെ പി താഹിര്‍, എം പി മുഹമ്മദലി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എം എം മജീദ്, ജനറല്‍ സെക്രട്ടറി ഒമ്പാന്‍ ഹംസ, ട്രഷറര്‍ പോയിന്റ് ഇബ്രാഹിം ഹാജി തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വക്കേറ്റ് അബ്ദുല്‍ കരീം ചേലേരി കൈമാറി.കോഡിനേറ്റര്‍മാരായ നാസര്‍ കേളോത്ത്, നസീര്‍ ചാത്തോത്ത്, ഇബ്രാഹിം പേരാവൂര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.



