
ഇരിട്ടി: ഇടിമിന്നലില്‍ വൈദ്യുതി മീറ്ററും ഇലക്ട്രോണിക് ഉപകരണങ്ങളും കത്തി നശിച്ചു. എടക്കാനം സ്വദേശി സജീവന് അളോറയുടെ വീട്ടിലെ വൈദ്യുതി മീറ്ററും ഇലക്ട്രോണിക്സ് ഉപകരണങ്ങളുമാണ് കത്തിനശിച്ചത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ഈ സമയം വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കില്ല.



